കാലടി: കളഞ്ഞുകിട്ടിയ പണവും മൊബൈലും തിരികെനൽകി യുവാവ് മാതൃകയായി. മലയാറ്റൂർ പഞ്ചായത്തിലെ നടുവട്ടം സ്വദേശി ഞെട്ടിയപ്പിള്ളി വീട്ടിൽ ജിൻസിനാണ് 38000 രൂപയും മൊബൈലും അടങ്ങിയ ബാഗ് കളഞ്ഞ് കിട്ടിയത്. നടുവട്ടം കുന്നിലങ്ങാടി സ്വദേശി പള്ളിയാനവീട്ടിൽ ബിന്ദുവിന്റേതായിരുന്നു ഇവ. ബാഗിലുണ്ടായിരുന്ന തിരിച്ചറിയൽ രേഖയുപയോഗിച്ചാണ് ഉടമസ്ഥയെ തിരിച്ചറിഞ്ഞത്. പണവും മൊബൈലും അടങ്ങുന്ന ബാഗ് ഉടമസ്ഥയ്ക്ക് കൈമാറി. വാർഡ് മെമ്പർ പി.ജെ.ബിജു അഭിനന്ദിച്ചു.