കൊച്ചി: രാമായണ മാസാചരണത്തിന്റെ ഭാഗമായി കടവന്ത്ര മട്ടലിൽ ഭഗവതിക്ഷേത്രത്തിൽ ഇന്നു മുതൽ കർക്കടകം 31 വരെ രാമായണം പാരായണം ചെയ്യും. മേൽശാന്തി ശ്രീരാജിന്റെ നേതൃത്വത്തിൽ ദിവസവും രാവിലെ ഗണപതിഹോമവും വൈകിട്ട് ഭഗവതിസേവയുമുണ്ട്. വഴിപാടുകൾക്ക് അവസരമുണ്ടെന്ന് മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ അറിയിച്ചു