പൂത്തോട്ട: ശ്രീനാരായണ ഗ്രന്ഥശാല യുവതയുടെ നേതൃത്വത്തിൽ അക്ഷരസേനാംഗങ്ങൾ കൃഷി ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ പുത്തൻകാവ് പാലകുന്നത്ത് റോഡിന് സമീപം 20 സെന്റ് സ്ഥലത്താണ് പച്ചക്കറിക്കൃഷി ആരംഭിക്കുന്നത്. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ, ഉദയംപേരൂർ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, മണകുന്നം വില്ലേജ് സർവീസ് സഹകരണ ബാങ്ക്, സസ്യ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കൃഷിയിടത്തിൽ നടന്ന ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റ് ടി.സി. ഷിബു അദ്ധ്യക്ഷത വഹിച്ചു. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ദാസ് നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗം സിജി അനോഷ്, മണകുന്നം വില്ലേജ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.കെ. ഗിരിജാവല്ലഭൻ, കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം വി.ആർ. മനോജ്, പി.പി. സിജു, ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ഡോ. വി.എം. രാമകൃഷ്ണൻ, ഡോ.പി.ആർ. റിഷിമോൻ, യുവത ഭാരവാഹികളായ കിരൺ ഉണ്ണി, സുജ.പി.എസ് തുടങ്ങിയവർ സംസാരിച്ചു.