പഠനം കഴിഞ്ഞ് നായവളർത്തലിലേക്ക് തിരിഞ്ഞ ജിതിന്റെ നായപുരാണം
കൊച്ചി: മൂവാറ്റുപുഴ പൈങ്ങോട്ടൂർ രണ്ടുകല്ലിങ്കൽ വീട്ടിൽ ആർ.പി ജിതിൻ ആറ് വർഷം മുമ്പ് ആയുർവേദ നഴ്സിംഗ് ജോലി ഉപേക്ഷിച്ച് നായകളെ പരിപാലിക്കാനിറങ്ങിയപ്പോൾ ഒരുപാട് പഴി കേട്ടിട്ടുണ്ട്. ഇന്നിപ്പോൾ ജിതിന്റെ നായകൾ പൈങ്ങോട്ടൂരിൽ തന്നെ അഭിമാനതാരങ്ങളാണ്. രാജ്യത്തെ വിവിധ ഡോഗ്ഷോകളിൽ മിന്നുന്ന നേട്ടങ്ങളാണ് ഇവയിൽ ചിലത് കൈവരിച്ചത്.
ഉയരക്കൂടുതൽ കൊണ്ട് ശ്രദ്ധ നേടിയ ജർമൻ വംശജനായ ഗ്രേറ്റ് ഡെയ്ൻ ഇനത്തിൽപെട്ട നായയാണ് ജിതിനെ ഈ രംഗത്ത് പ്രശസ്തനാക്കിയത്. സിംബ എന്ന പേരുള്ള ഗ്രേറ്റ് ഡെയ്നെ ഹൈദരാബാദിൽ നിന്നാണ് സ്വന്തമാക്കിയത്.
ഇപ്പോൾ നാലുവയസുണ്ട് സിംബയ്ക്ക്. 95 സെന്റി മീറ്റർ ഉയരമുണ്ട്. 2019 ൽ പൂനെയിൽ നടന്ന രണ്ട് ഓൾ ഇന്ത്യ ഡോഗ് ഷോകളിലും ഒന്നാമനായി. ഇതോടെ ഇന്ത്യൻ ചാമ്പ്യൻ പട്ടവും സിംബയെത്തേടിയെത്തി. ഒട്ടേറെ ഫോട്ടോഷൂട്ടുകളിലും സിംബ നിറ സാന്നിധ്യമാണ്. നടി മഞ്ജു വാര്യർക്കൊപ്പവും ഈ നായ സ്‌ക്രീനിലെത്തി.
ലാസപ്‌സോ, മിൻപിൻ, ജർമ്മൻ സിപിറ്റ്‌സ്, ഡാഷ് തുടങ്ങിയ ഇനം നായകളെ വളർത്തി ബ്രീഡ് ചെയ്ത് കുഞ്ഞുങ്ങളെ വിൽക്കുന്നതാണ് ജിതിന്റെ ജീവിതമാർഗം. കേരളത്തിൽ നിന്നും പുറത്തുനിന്നും ഈ നായ്ക്കുഞ്ഞുങ്ങളെ തേടി ആളുകളെത്തുന്നു. കുഞ്ഞുങ്ങൾക്ക് മൂന്ന് നേരവും മുതിർന്ന നായ്ക്കൾക്ക് രണ്ട് നേരവുമാണ് ഭക്ഷണം.
പുറമേ കോഴിക്കുഞ്ഞുങ്ങളുടെ വിതരണം, പന്നിയിറച്ചി വില്പന എന്നിവയും ജിതിനുണ്ട്. പശുവിനെയും പോത്തിനെയും വളർത്തുന്നുണ്ട്. ഭാര്യ രഞ്ജിനി, അമ്മ ബീന, അച്ഛൻ പ്രഭാകരൻ എന്നിവരും ജിതിന് പൂർണ പിന്തുണയുമായുണ്ട്.
നായ്ക്കുഞ്ഞുങ്ങളുടെ വില
പ്ലസ്ടുവിന് പഠിക്കുമ്പോൾ സ്‌കൂളിന് സമീപമുള്ള വീട്ടിലെ ഗ്രേറ്റ് ഡേൻ ഇനത്തിൽ പെട്ട നായയെ കണ്ടതോടെയാണ് നായ്ക്കളോടുള്ള ഇഷ്ടം തുടങ്ങുന്നത്.
ജിതിൻ