കൊച്ചി : പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്ന നടപടി അവസാനിപ്പിക്കുക, അവശ്യപ്രതിരോധ സർവീസ് ഓർഡിനൻസ് , വൈദ്യുതി നിയമ ഭേദഗതി ബിൽ എന്നിവ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എ ഐ.റ്റി.യു.സി എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ബി .എസ്. എൻ. എൽ ഓഫീസിന് മുന്നിൽ ധർണ നടത്തി. ജില്ല ജോയിന്റ് സെക്രട്ടറി ടി .സി .സൻജിത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഷാജി ഇടപ്പള്ളി, മണ്ഡലം സെക്രട്ടറി ബിനു വർഗീസ്, അഡ്വ .വി .അയ്യപ്പദാസ് , വി .എസ് .സുനിൽകുമാർ എന്നിവർ സംസാരിച്ചു