കൊച്ചി: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപകസംഘം മീഡിയാസെല്ലിന്റെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണത്തിന് ഇന്ന് തുടക്കമാകും. രാമായണത്തിന്റെ ദാർശനിക തലത്തെ അധികരിച്ച് വൈകിട്ട് അഞ്ചിന് സംസ്‌കൃതഭാരതി സംസ്ഥാന അദ്ധ്യക്ഷൻ ഡോ.പി.കെ. മാധവൻ സംസാരിക്കും. അദ്ധ്യാപകരും വിദ്യാത്ഥികളും നടത്തുന്ന രാമായണ പാരായണവും സംഘടിപ്പിക്കും. പ്രൊഫ. രാജു മാധവൻ നേതൃത്വം നൽകും.