ചോറ്റാനിക്കര: എരുവേലിയിലെ വില്ലേജ് ഓഫീസിൽ ഓഫീസർ ഇല്ലാത്തതിനാൽ വിവിധ സർട്ടിഫിക്കറ്റുകൾക്കായി എത്തുന്ന നാട്ടുകാർ വലയുന്നു. ഇവിടെ ഇപ്പോൾ ആമ്പല്ലൂർ വില്ലേജ് ഓഫീസർക്കാണ് ചുമതല. സർട്ടിഫിക്കറ്റുകൾക്കായി എത്തുന്നവരോട് ആമ്പല്ലൂരിലേയ്ക്ക് ചെല്ലാനാണ് ഓഫീസിലെ ജീവനക്കാർ പറയുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കളക്ടർ ചോറ്റാനിക്കരയിൽ എത്തിയപ്പോൾ വില്ലേജ് ഓഫീസറില്ലാത്ത വിവരം പറഞ്ഞിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവർ പറഞ്ഞു.