കൊച്ചി : സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ സോണോളജിസ്‌റ്റ് ഒഴിവിലേക്ക് അംഗീകൃത യോഗ്യതയുള്ള ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ 23 ന് മുൻപായി എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപമുള്ള സർക്കാർ ജില്ലാ ഹോമിയോ ആശുപത്രി ഓഫീസിൽ നേരിട്ടോ ghhernakulam@ kerala.gov.in എന്ന ഇ മെയിൽ വിലാസത്തിലോ ബയോഡാറ്റ അയക്കണം. ഫോൺ: 04842401016