ambulance
തണ്ടേക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി സമർപ്പിക്കുന്ന ആംബുലൻസ് സർവീസ് മഹല്ല് ജമാഅത്ത് പ്രസിഡന്റ് സി.കെ.അബു ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

പെരുമ്പാവൂർ: സേവനത്തിന്റെയും കാരുണ്യത്തിന്റെയും പുതിയ മുഖവുമായി തണ്ടേക്കാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ആംബുലൻസ് സർവീസ്. നവീകരണം പൂർത്തിയായ മദ്രസ കെട്ടിടം, ജമാഅത്ത് കമ്മിറ്റി ഓഫീസ് എന്നിവ പൊതുജനങ്ങൾക്കായി സമർപ്പിച്ചു.
25 ലക്ഷം രൂപ ചെലവഴിച്ചാണ് ഡി കാറ്റഗറിയിലുള്ള ആംബുലൻസ് പുറത്തിറക്കിയത്. ജമാഅത്ത് പ്രസിഡന്റ് സി.കെ.അബു ആബുംലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.

ജമാഅത്ത് ചീഫ് ഇമാം മീരാൻ ബാഖവി പ്രാർഥനക്ക് നേതൃത്വംനൽകി. ജമാ അത്ത് ജനറൽ സെക്രട്ടറി എം.കെ.ഷംസുദ്ദീൻ, സ്കൂൾ മാനേജർ പി.എ.മുഖ്താർ, ജമാഅത്ത് ചെയർമാൻ കെ.കെ.മജീദ്, ട്രഷറർ കെ.ബി.ഷാജഹാൻ, ഗ്രാമ പഞ്ചായത്തംഗം എ.എം.സുബൈർ, ഹെൽത്ത് ഇൻസ്‌പെക്ടർ ജോമോൻ,റസാഖ് കുരിയാനിപ്പള്ളി, ഇ.ബി മുഹമ്മദ്, നിസാർ ചങ്ങഞ്ചേരി ,ഗോപകുമാർ, ഉമ്മർകോയ, അബ്ബാസ് പുത്തലത്ത്, റഫീഖ് തെക്കെ മാലി, പി.സി സലിം ,അബ്ബാസ് ഏറംതുരുത്തി, കെ.എ.നൗഷാദ് മാസ്റ്റർ, മുസ്തഫ ചിറ്റേത്തുകുടി, മമ്മാലി മാലേത്താൻ എന്നിവർ നേതൃത്വം നൽകി.