പെരുമ്പാവൂർ: കേന്ദ്രസർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുന്നതിനെതിരെയും അവശ്യ പ്രതിരോധ സർവീസ് ഓർഡിനൻസ്, വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഒാഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു. കെ.എം. വീരാസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി രാജേഷ് കാവുങ്കൽ, കെ.എം. സുധീർ എന്നിവർ പ്രസംഗിച്ചു. ഒക്കൽ പോസ്റ്റ് ഒാഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം സി.വി.ശശി ഉദ്ഘാടനം ചെയ്തു. കെ.ബി. ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു.