പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിന് സമീപം പഴയ പോസ്റ്റ് ഓഫീസിന് മുമ്പിൽ റോഡിലേക്ക് കൂട്ടമായി ഒടിഞ്ഞുകിടന്ന് വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായി മാറിയ മരങ്ങൾ ക്രൈയിൻ ഉപയോഗിച്ച് വെട്ടിമാറ്റി സി.കെ.റോഡിലെ ഗതാഗതം പുനസ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു ആന്റണി, മെമ്പർമാരായ കെ.പി. ചാർലി, മരിയ മാത്യു, പി.വി. സുനിൽ, എം.ഒ. ജോസ്, സന്ധ്യ രാജേഷ് സമീപവാസികൾ എന്നിവർ മരങ്ങൾ മാറ്റാൻ സഹായിച്ചു.