നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള റോഡിൽ ഗോൾഫ് ക്ലബിന് മുൻവശം നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. വൈറ്റില കുമാരനാശാൻ റോഡിൽ താമസിക്കുന്ന നിധിൻശർമ്മയാണ് (36) മരിച്ചത്.
വൈറ്റിലയിൽനിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന വഴി ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു അപകടം. പ്രദേശത്ത് ശക്തമായ മഴയായിരുന്നു. നിധിൻ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. കാറിനുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന നിധിനെ അങ്കമാലി ഫയർഫോഴ്‌സും നെടുമ്പാശേരി പൊലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .