കൊച്ചി: അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ 'പാമ്പ് കടിയും പ്രതിരോധ മാർഗങ്ങളും' എന്ന വിഷയത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, നാഷണൽ സർവീസ് സ്‌കീം, ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
ആരോഗ്യമന്ത്രി വീണാ ജോർജ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ബോധവത്കരണ പരിപാടി പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. മാതാ അമൃതാനന്ദമയിയുടെ സന്ദേശത്തോടെയാണ് പരിപാടി ആരംഭിച്ചത്.
ഡോ.പ്രേം നായർ , ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ.ബൽറാം ഭാർഗവ, റോമുലസ് വിറ്റേക്കർ, ഡോ. മാത്യൂസ് നമ്പേലി, പൗലോസ്, ഡോ.വിശാൽ മർവാഹ, ഡോ.കെ.പി ഗിരീഷ് കുമാർ, ഡോ.വി.വി പിള്ള, ഡോ.ജയ്ദീപ് സി മേനോൻ എന്നിവർ സംസാരിച്ചു. ഡോ.ജയ്ദീപ് സി മേനോൻ, ഡോ.ടി.പി ശ്രീകൃഷ്ണൻ, ഡോ.ബി ശബരീഷ് എന്നിവർ നേതൃത്വം നൽകി.