പറവൂർ: പറവൂർ താലൂക്ക് ആശുപത്രിയിൽ റോട്ടറി ക്ളബ് ഓഫ് കൊച്ചി ഗ്ളോബലിന്റെ നേതൃത്വത്തിൽ റോട്ടറി ക്ളബ് ഓഫ് പാരീസുമായി സഹകരിച്ച് ഒരു കോടി ചെലവഴിച്ച് സൗഖ്യ എന്ന പേരിൽ നിർമ്മിച്ച തീവ്രപരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. പത്ത് കിടക്കകളും വെന്റിലേറ്റർ, മോണിറ്റർ തുടങ്ങിയ അത്യാധുനിക സജ്ജീകരണങ്ങളടങ്ങിയ ഐ.സി.യു 3 ലെവൽ സംവിധാനമാണുള്ളത്. രാവിലെ പതിനൊന്നിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എസ്. രാജശേഖരൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കുട്ടപ്പൻ, ആശുപത്രി സൂപ്രണ്ട് ഡോ. റോസമ്മ തുടങ്ങിയവർ പങ്കെടുക്കും.