photo
ഓച്ചന്തുരുത്ത് സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണ, മെമ്പർ റിലീഫ് ഫണ്ട് വിതരണോദ്ഘാടനം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ.നിർവഹിക്കുന്നു

വൈപ്പിൻ: ഡിജിറ്റൽ പഠനോപകരണങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിൽ വൈപ്പിൻ നിയോജകമണ്ഡലം സമ്പൂർണതയിലേക്കെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. ഔദ്യോഗിക മാനദണ്ഡങ്ങൾ പ്രകാരം അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ടിവിയും മൊബൈൽ സ്മാർട്ട് ഫോണുകളുമുൾപ്പെടെ ലഭ്യമാക്കിയിട്ടുണ്ട്.
ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണ, മെമ്പർ റിലീഫ് ഫണ്ട് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പരിധിയിലെ 11 സ്‌കൂളുകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. 11 സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി 30 മൊബൈൽ ഫോണുകളും 11 ടിവികളും ബാഗും പുസ്തകവും മറ്റുമുൾപ്പെടെ 84 സെറ്റ് പഠനോപകരണങ്ങളും നൽകി. മെമ്പർ റിലീഫ് ഫണ്ടിന്റെ ഭാഗമായി 11 പേർക്ക് രണ്ടുലക്ഷത്തി മുപ്പതിനായിരം രൂപയും വിതരണംചെയ്തു. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ആൽബി കളരിക്കൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലോഗസ് ലോറൻസ്, സെക്രട്ടറി ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.