പറവൂർ: ഒഴിഞ്ഞ പറമ്പിൽ ചാരായം വാറ്റുന്നതിനിടെ കിഴക്കുംപുറം സ്വദേശികളായ രാജേഷ് (33), സുജിത്ത് (40) എന്നിവരെ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു. 50 ലിറ്റർ കോട, വാറ്റ് ഉപകരണങ്ങൾ, മുക്കാൽ ലിറ്റർ ചാരായം എന്നിവ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ എം.കെ. മുരളി, സബ് ഇൻസ്പെക്ടർ അരുൺ ദേവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.