കളമശേരി: മലപ്പുറം വാളാഞ്ചേരിയിൽ നിന്ന് കാറിൽ വില്പനയ്ക്കുകൊണ്ടുവന്ന 30 കിലോ കഞ്ചാവ് കളമശേരിയിൽ വെച്ച് പിടികൂടി. തൃശൂർ പുതുക്കാട് ചെങ്ങല്ലൂർ തച്ചംകുളം അഭിലാഷ് (29), തൃശൂർ മരോട്ടിച്ചാൽ മാന്നാമംഗലം തെക്കേതിൽ ഷിജോ (26), പാലക്കാട് ആലത്തൂർ മുല്ലശേരി ഷിജു (43) എന്നിവരെയാണ് അറസ്റ്റുചെയ്തത്. പൊലീസ്, നാർകോട്ടിക് സെൽ, ഷാഡോ പൊലീസ് സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ കുടുങ്ങിയത്. നാർകോട്ടിക് സെൽ എ.സി.പി അബ്ദുൾ സലാം, തൃക്കാക്കര എ.സി.പി ബേബി, കളമശേരി പൊലീസ് ഇൻസ്പെക്ടർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ വൈകിട്ട് ആറരയോടെയാണ് പ്രതികളെ പിടികൂടിയത്.