കൊച്ചി: ഷോപ്പ് ഓൺ വീൽസ് പദ്ധതിപ്രകാരം കെ.എസ്.ആർ.ടി.സി ലൂബ് ഷോപ്പാക്കി മാറ്റുന്ന ബസിന്റെ ഉദ്ഘാടനം 23ന് വൈകിട്ട് അഞ്ചിന് നടക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. എറണാകുളം ബോട്ട് ജെട്ടി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിർമ്മിക്കുന്ന ബസിന്റെ നിർമാണം വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ ആദ്യത്തെ ഷോപ്പ് ഓൺ വീൽസാണ് ജെട്ടി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഒരുങ്ങുന്നത്.ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതികളുടെ ഭാഗമായാണ് ഷോപ്പ് ഓൺ വീൽസ്.