കളമശേരി : അടിസ്ഥാന ജനതയുടെ വിമോചന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ നവോത്ഥാന നായകരിൽ പ്രമുഖനായ മഹാത്മാ അയ്യൻകാളിയുടെ പേര് നഗരമാലിന്യം നീക്കുന്ന പദ്ധതിക്കും ശൗചാലയ പരിപാലനത്തിനും ഉപയോഗിക്കുന്നത് അയ്യൻകാളിയെ അവഹേളിക്കലും പട്ടിക വിഭാഗങ്ങളെ മൊത്തത്തിൽ അടിമകളായി കാണുന്ന നവ കമ്മ്യുണിസ്റ്റ് സിദ്ധാന്തമാണെന്നും സംസ്ഥാന കമ്മിറ്റി ആരോപിച്ചു. സർക്കാരിന്റെ തെറ്റായ തീരുമാനം പിൻവലിച്ച് സവർണ്ണ കമ്മ്യൂണിസ്റ്റ് മഹാന്മാരുടെ പേര് പ്രസ്തുത പദ്ധതിക്ക് ഇടണമെന്ന് കെ.പി.എം.എസ് സംസ്ഥാന ജോയിന്റ് കൺവീനർ കെ .വിദ്യാധരൻ ആവശ്യപ്പെട്ടു.