mcongres
മഹിളാ കോൺഗ്രസ് മഞ്ഞുമലിൽ നടത്തിയ പ്രതിഷേധം ഡി.സി.സി ജന:സെക്രട്ടറി ജോസഫ് ആൻറണി ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും പെട്രോൾ,ഡീസൽ പാചകവാതക വസ്തുക്കളുടെ വില കുറയ്ക്കാനും, സ്ത്രീകളോടും കുട്ടികളോടുമുള്ള പീഡനങ്ങൾ അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ മഞ്ഞുമ്മൽ ജംഗ്ഷനിൽ സായാഹ്ന ധർണ നടത്തി . ജില്ലാ ജന.സെക്രട്ടറി ഷൈജ ബെന്നി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജന. സെക്രട്ടറി ജോസഫ് ആന്റണി ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി ലിസ്സി ജോർജ് , മണ്ഡലം പ്രസിഡന്റ് ഷാജഹാൻ കവലക്കൽ , സനോജ് മോഹൻ , കൗൺസിലർ വിജി, റസാഖ് , സെബാസ്റ്റ്യൻ പാലാക്കത്തറ , ആഗ്നസ് ജോസഫ് , ശ്രീലത ബാലൻ എന്നിവർ സംസാരിച്ചു.