കിഴക്കമ്പലം: ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയൻ എ.ഐ.യു.ഡബ്ല്യു.സിയുടെ നേതൃത്വത്തിൽ ഇന്ധന വില വർദ്ധനവിനെതിരെയും കൊവിഡ് നിയന്ത്രണങ്ങളിൽ ജീവിതം ബുദ്ധിമുട്ടായതിലും പ്രതിഷേധിച്ച് കുത്തുപാള സമരം നടത്തി. വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി അദ്ധ്യക്ഷനായി. റഷീദ് താനത്ത്, തമ്പി അമ്പലത്തിങ്കൽ,കെ.എം.പരീത് പിള്ള, എ.പി. കുഞ്ഞുമുഹമ്മദ്, എ.എസ്. മക്കാർകുഞ്ഞ്, ത്, രാജു കൈമൾ, അനീഷ് കുര്യാക്കോസ്, കെ.വി. ജാഫർ തുടങ്ങിയവർ സംസാരിച്ചു.