മൂവാറ്റുപുഴ: കേരളാ എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ ആഭിമുഖ്യത്തിൽ എയ്ഡഡ് സ്കൂളുകളിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. ഉദ്ഘാടനം ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ സെന്റ് അഗസ്റ്റിൻ ജി.എച്ച്.എസ് മൂവാറ്റുപുഴയിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രദീപ് അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ജില്ലാ വിദ്യഭ്യാസ ഒാഫീസർ വിജയ.ആർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർഷിബി മാത്യു , വി.എസ്.സുരേഷ്, ഷാജി സി ജോൺ , ബിനു പി.എം, ജോസഫ് എം.ജെ, സാജു കെ.പി തുടങ്ങിയവർ പ്രസംഗിച്ചു.