synthite
തീരപ്രദേശ വാസികൾക്കായുള്ള കോലഞ്ചേരിയിലെ കെവിഡ് വാക്സിനേഷൻ സെന്റർ

കോലഞ്ചേരി: എറണാകുളത്തെ തീരപ്രദേശമേഖലയിലെ അർഹരായ ജനവിഭാഗങ്ങൾക്ക് കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജ് വഴി കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകി. കൊവിഡ് വാക്‌സിനേഷന് സാങ്കേതിക പരിജ്ഞാനമില്ലാതെ ബുദ്ധിമുട്ടുന്ന ജനവിഭാഗങ്ങൽക്ക് വാക്‌സിനേഷൻ നൽകുന്നതിനായി ലേഡീസ് സർക്കിൾ 48 ഉം സിന്തൈ​റ്റ് ഗ്രൂപ്പും കൈകോർത്താണ് പദ്ധതി. കോട്ടയം ആസ്ഥാനമായ കോട്ടയം റൗണ്ട് ടേബിൾ 79 ന്റെ വനിത വിഭാഗമാണിത്. സിന്തൈ​റ്റ് ഇൻഡസ്ട്രീസിന്റെ സി.എസ്.ആർ വിഭാഗവുമായി കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജ് വഴിയാണ് വാക്‌സിൻ നൽകിയത്. സ്മാർട്ട് ഫോണുകളുടെ പരിമിതമായ ഉപയോഗവും വാക്‌സിൻ രജിസ്‌ട്രേഷൻ സംവിധാനങ്ങളുടെ പ്രക്രിയയെക്കുറിച്ച് അവബോധവുമില്ലാതെ ബുദ്ധിമുട്ടുന്ന ആളുകൾക്കുവേണ്ടിയാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്തിലധികമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ലേഡീസ് സർക്കിൾ മുന്നോട്ടു വന്നത്. കോട്ടയം ലേഡീസ് സർക്കിൾ ഇൻകമിംഗ് ചെയർപേഴ്‌സൺ നീലം വർഗീസ്, ഏരിയാവൺ ഇൻകമിംഗ് ചെയർപേഴ്‌സൺ പ്രിയ ടിങ്കു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.