പറവൂർ: താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടമുണ്ടായവർക്ക് അടിയന്തരസഹായം നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് പറവൂർ നിയോജകമണ്ഡലം കമ്മിറ്രി ആവശ്യപ്പെട്ടു. കോട്ടുവള്ളി, ആലങ്ങാട്, കരുമാലൂർ വില്ലേജിന് കീഴിൽ വരുന്ന പ്രദേശങ്ങളിലുള്ളവരെയാണ് കൂടുതലായി ബാധിച്ചത്. സഹായത്തിന് പുറമെ പ്രത്യേക പാക്കേജ് അനുവദിക്കണം. യു.ഡി.എഫ് ചെയർമാൻ പി.എസ്. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എം.ജെ. രാജു, ടി.കെ. ഇസ്മയിൽ, റോഷൻ ചാക്കപ്പൻ, എം.എസ്. റെജി, സുഗതൻ മാല്യങ്കര, അഡ്വ. ശ്രീകാന്ത്, സെയ്ത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.