അങ്കമാലി: കർഷകർക്ക് വർഷത്തിൽ ആറായിരം രൂപ നേരിട്ട് അക്കൗണ്ടിൽ ലഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി അട്ടിമറിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് കർഷകമോർച്ച ധർണ നടത്തി. അങ്കമാലി മിനി സിവിൽ സ്റ്റേഷനുമുന്നിൽ ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് എൻ. മനോജ് ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് ടി.എസ്. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇ.എൻ. അനിൽ, എ.വി. രഘു, സന്ദീപ് ശങ്കർ, കെ. പ്രബീഷ് എന്നിവർ പങ്കെടുത്തു.