മൂവാറ്റുപുഴ: സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഹ്വാനപ്രകാരം മുളവൂർ വിജ്ഞാന പോഷിണി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ത്രീസുരക്ഷ കാമ്പയിന്റെ ഭാഗമായുള്ള സ്‌നേഹ ഗാഥ കൂട്ടായ്മ വാർഡ് മെമ്പർ ഇ.എം ഷാജി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് ഒ.പി. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി എ.കെ.വിജയൻ,ഭരണസമിതി അംഗങ്ങളായ കെ.എം.ഫൈസൽ, ടി.എസ്.മനോജ്, പി.കെ.ഷാജി ലൈബ്രേറിയൻ ബിനി മുരളീധരൻ എന്നിവർ സംസാരിച്ചു.