cyber

കൊച്ചി: ഓൺലൈൻ ചതിക്കുഴികളിലും അമിത ഗെയിം ആസക്തിയിലും പെട്ടുപോകാതെ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ 'സജ്ജം' കാംപെയ്നുമായയി വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാംപ് അടുത്ത ആഴ്ച ആരംഭിക്കും. ചെറിയ കുട്ടികൾ മുതൽ കോളേജ് തലം വരെയുള്ള വിദ്യാർത്ഥികൾക്കും രക്ഷി​താക്കൾക്കും പങ്കെടുക്കാം.

മാനസികാരോഗ്യ വിദഗ്ദ്ധർ, ക്ലിനിക്കൽ സൈക്കോളജിസ്റ്ര്, സൈബർ പൊലീസ്, നിയമ വിദഗ്ദ്ധ‌ർ തുടങ്ങിയവ‌ർ ക്ലാസ്സുകളെടുക്കും. ഓൺലൈൻ ചർച്ചയിൽ സംശയങ്ങളും സഹായങ്ങളും ചോദിക്കാം. സി.ജി ആൻഡ് എ.സി എന്ന യുട്യൂബ് ചാനൽ വഴിയും ചർച്ചയിൽ പങ്കെടുക്കാം.