പിറവം: നടക്കാവ് കൂത്താട്ടുകുളം റോഡിൽ കാക്കൂർ കൂരാപ്പിള്ളിക്കവലക്ക് സമീപം രൂപപ്പെട്ട കുഴി നാട്ടുകാർ കോൺക്രീറ്റ് ഇട്ട് അടച്ചു. ജനപ്രതിനിധികളുടെയും അധികാരികളുടെയും അനാസ്ഥയിൽ പ്രതിഷേധിച്ചാണ് സമീപത്തെ ആളുകളും സ്റ്റാൻഡിലെ ഓട്ടോറിക്ഷ തൊഴിലാളികളും രംഗത്തിറങ്ങിയത്. വിവരമറിഞ്ഞ് അനൂപ് ജേക്കബ് എം.എൽ.എ സ്ഥലത്തെത്തി യുവാക്കളെ അഭിനന്ദിച്ചു. പരാതികൾ തന്നെ നേരിട്ടറിയിക്കണമെന്നും ഉടൻ പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പുനൽകി. രാജാമണി, കൊച്ചുവർക്കി, എൽദോ, രാജേഷ്, ചാക്കോ കുളങ്ങാശ്ശേരിൽ എന്നിവർ നേതൃത്വം നൽകി.