മൂവാറ്റുപുഴ: സ്നേഹഗാഥ കാമ്പയിന്റെ ഭാഗമായി വാളകം പബ്ലിക്ക് ലൈബ്രറി സ്ത്രീ സുരക്ഷ ബോധവത്കരണ സെമിനാർ നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാറാമ്മ ജോൺ സെമിനാർ ഉദ്ഘാടനം ചെയ്തു. വാളകം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു, ലൈബ്രറി പ്രസിഡന്റ് കെ.കെ മാത്തുക്കുട്ടി, ഷീല ദാസ് ,ബിന്ദു.ഹരിദാസ്, പി.പി.മത്തായി എന്നിവർ സംസാരിച്ചു.