strick
പ്രവാസി സംഘം കാലടി ഏരിയ കമ്മിറ്റി പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ സി. കെ. സലിംകുമാർ ഉദ്ഘാടനം ചെയ്യുന്നു.

കാലടി: കൊവിഡ് മഹാമാരിയിൽ നാട്ടിൽ അകപ്പെട്ട പ്രവാസികളെ തിരിച്ചുകൊണ്ടുപോകുവാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസിസംഘത്തിന്റെ ആഭിമുഖ്യത്തിൽ കാലടി പോസ്റ്റാറ്റാഫീസിന് മുന്നിൽ നടത്തിയ ധർണ സി.പി.എം കാലടി ഏരിയ സെക്രട്ടറി സി.കെ. സലീംകുമാർ ഉദ്ഘാടനം ചെയ്തു. പോൾ പെട്ട അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ബഷീർ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. സജീവ്, സൈമൺ ചാക്കോ എന്നിവർ പങ്കെടുത്തു.