തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷന്റെ വികസനം യാഥാർത്ഥ്യമാക്കാൻ നടപടി സ്വീകരിച്ചതായി ഹൈബി ഈഡൻ എം.പി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്റ്റേഷന്റെ പരിമിതികൾ സതേൺ റെയിൽവേ അധികാരികളെ

അറിയിച്ചതായി എം.പി. പറഞ്ഞു. ഇതു വഴി കടന്നു പോകുന്ന വേണാട്,​ വഞ്ചിനാട് എക്സ് പ്രസുകൾ ലൂപ്പിംഗ് പാതയിലൂടെ പോകേണ്ടി വരുന്നതിനാൽ കാൽമണിക്കൂറോളം കാത്തു കിടക്കേണ്ട ദുരവസ്ഥയാണ് ഉള്ളത്. കാട് കയറി കിടക്കുന്ന പാർക്കിംഗ് പ്രദേശം ടൈലിട്ട് മനോഹരമാക്കേണ്ടത് ആവശ്യമാണ്. ഇക്കാര്യം സതേൺ റെയിൽവേ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് റെയിൽവെ അധികൃതർ പറഞ്ഞതായി എം.പി അറിയിച്ചു.