മൂവാറ്റുപുഴ: ഗൈനക്കോളജി വിഭാഗത്തിൽ മികച്ച സേവനം കാഴ്ചവച്ച് 40,000 ന് മുകളിൽ പ്രസവങ്ങൾക്ക് നേതൃത്വം നൽകിയ ഡോ. സുമംഗല ദേവിയെ മൂവാറ്റുപുഴ എം.സി.എസ് ആശുപത്രി നാളെ ആദരിക്കും. കഴിഞ്ഞ 20 വർഷത്തോളമായി മൂവാറ്റുപുഴയിൽ തന്നെ സേവനം അനുഷ്ഠിക്കുന്ന ഡോ. സുമംഗല ദേവി ദിനംപ്രതി ശരാശരി ആറ് പ്രസവങ്ങൾ, മൂന്ന് സർജറികൾ എന്നിവയ്ക്ക് നേതൃത്വം നൽകുന്നു. ഇപ്പോൾ എം.സി.എസ് ആശുപത്രിയിൽ ചീഫ് കൺസൽട്ടന്റ് ഗൈനക്കോളജിസ്റ്റാണ്. ഡോക്ടറുടെ നേതൃത്വത്തിലുള്ള ഗൈനക്കോളജി വിഭാഗത്തിന് പുറമേ ഡോ. ജെസ്‌ന കെ.എയുടെ നേതൃത്വത്തിൽ എല്ലാവിധ സൗകര്യങ്ങളോടെ വന്ധ്യത നിവാരണ ക്ലീനിക്കും പ്രവർത്തിച്ചുവരുന്നതായി ആശുപത്ര ചെയർമാന്‍ പി.എം ഇസ്മായിൽ, സെക്രട്ടറി എം.എ സഹീർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.