തൃപ്പൂണിത്തുറ: കത്തോലിക്കാ കോൺഗ്രസ് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫരീദാബാദ് കത്തോലിക്ക ദേവാലയം നശിപ്പിച്ചതിൽ പ്രതിഷേധിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഫൊറോന പള്ളി സഹവികാരി ഫാ.മാത്യു ഇഞ്ചക്കാട്ടുമണ്ണിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോസഫ് പൊറ്റംന്താഴം അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി ഫൊറോന വൈസ് പ്രസിഡന്റ് ജോസഫ് അമ്പലത്തിങ്കൽ മുഖ്യ പ്രഭാഷണം നടത്തി. ജോൺസൺ മാവുങ്കൽ, പി.ജെ പാപ്പച്ചൻ, ജോസഫ് മാത്യു വട്ടക്കുടി എന്നിവർ പ്രസംഗിച്ചു.