കാലടി: ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിവുള്ള തുളസി തൈകൾ സ്കൂൾ മുറ്റത്ത് നട്ടുപിടിപ്പിച്ച് ഔഷധ സസ്യക്കാട് ഒരുക്കി കുട്ടികളെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് മലയാറ്റൂർ വിമലഗിരി ന്യൂമാൻ അക്കാഡമി സ്കൂൾ. തുളസി,പനിക്കൂർക്ക, ആര്യവേപ്പ്, കറ്റാർവാഴ, മുക്കുറ്റി, മുയൽചെവി തുടങ്ങി ഒട്ടേറെ ഔഷധ സസ്യങ്ങളാണ് വിദ്യാലയ മുറ്റത്ത് നട്ടുപിടിപ്പിച്ചിരിക്കുന്നത്.
മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി, മാനേജർ ഫാ: തോമസ് മഴുവഞ്ചേരി എന്നിവർ ചേർന്ന് ഔഷധ സസ്യങ്ങളുടെ തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ പി.വി.ആന്റണി, വൈസ് പ്രിൻസിപ്പൽ ചാക്കോച്ചൻ.പി.സി, ആന്റണി മുട്ടംതോട്ടിൽ,സിനി ദേവസി എന്നിവർ സംസാരിച്ചു.