നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്ത് 13-ാം വാർഡിൽ ദേശം ശാസ്താക്ഷേത്രം റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി. നൂറ് മീറ്ററോളം ദൂരത്തിൽ ഒന്നരയടിയിലേറെ ഉരത്തിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. മഴവെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതിനാൽ പ്രദേശവാസികളും ക്ഷേത്രദർശനത്തിനെത്തുന്നവരും ചെളിവെള്ളത്തിലൂടെ പോകേണ്ട ഗതികേടിലാണ്. രണ്ട് ബഹുനില പാർപ്പിട സമുച്ചയങ്ങൾ ഉൾപ്പടെ നിരവധി വീടുകളും ഇവിടെയുണ്ട്. നിരവധി ആളുകൾക്കാണ് വെള്ളക്കെട്ടുമൂലം മറ്റു സഞ്ചാരമാർഗങ്ങൾ തേടേണ്ടി വന്നിട്ടുള്ളത്.