കോലഞ്ചേരി: ജില്ലാ പഞ്ചായത്ത് ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ പദ്ധതിയായ 'കാരുണ്യസ്പർശം' പദ്ധതിയുടെ കോലഞ്ചേരി ഡിവിഷൻതല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഉമാമഹേശ്വരി നിർവഹിച്ചു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് അദ്ധ്യക്ഷയായി. പദ്ധതിപ്രകാരം സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് നടത്തുന്ന രോഗികൾക്ക് ഡയാലിസിസിന് 1000 രൂപ വീതം പ്രതിമാസം 4000 രൂപ ലഭിക്കും.