പെരുമ്പാവൂർ: സംസ്ഥാന - കേന്ദ്ര സർക്കാരുകളോ സർക്കാരുകൾ ചുമതലപ്പെടുത്തിയിട്ടുള്ള ഏജൻസികൾ നടത്തുന്നതുമായ എല്ലാത്തരം കോഴ്‌സുകളിലേക്കും യോഗ്യത നേടി പഠനം നടത്തുന്ന ബിരുദ - ബിരുദാനന്തര, പ്രൊഫഷണൽ, ഗവേഷണ കോഴ്‌സുകൾക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് എറണാകുളം ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള വിജയഭേരി പദ്ധതിയുടെ ഭാഗമായി സ്‌കോളർഷിപ്പ് ലഭിക്കുന്നതിന് അപേക്ഷകൾ നൽകണം.ജില്ലാ പഞ്ചായത്ത് കോടനാട് ഡിവിഷന്റെ പരിധിയിലുള്ള പട്ടികജാതി വിദ്യാർത്ഥികൾ ഗ്രാമ പഞ്ചായത്തുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ അറിയിച്ചു.വിവരങ്ങൾക്ക് 9447181749 .