പെരുമ്പാവൂർ: ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്യത്തിൽ പ്രതിഷേധ ധർണ നടത്തി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷാജി സലീം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം.സക്കീർ ഹുസൈൻ, ഒ.ദേവസി, മനോജ് മൂത്തേടൻ, കെ.എം.എ സലാം,പി.കെ.മുഹമ്മദ് കുഞ്ഞ്, എൻ.എ.റഹീം, വി.പി.നൗഷാദ്, കെ.എൻ.സുകുമാരൻ, ഷെയക്ക് ഹബീബ്, എം.എം.ഷാജഹാൻ, സി.കെ.രാമകൃഷ്ണൻ, ടി.എം.കുര്യാക്കോസ്, എൽദോ മോസസ്, കെ.എം.ഖാലിദ് എന്നിവർ സംസാരിച്ചു.