okkal-thuruth
ഒക്കൽ തുരുത്തിലെ കുടുംബങ്ങൾക്ക് ബെന്നി ബെഹനാൻ എം.പി ഭക്ഷ്യക്കിറ്റ് നൽകുന്നു

പെരുമ്പാവൂർ: ഒക്കൽ തുരുത്ത് നിവാസികൾക്ക് ബെന്നി ബെഹനാൻ എം.പി വാഗ്‌ദാനം ചെയ്ത ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു.

ദിവസങ്ങൾക്കു മുൻപ് ഒക്കൽ തുരുത്ത് പ്രദേശത്തിന്റെ വിനോദ സഞ്ചാര വികസന സാധ്യതകൾ നേരിട്ടറിയാൻ ജനപ്രതിനിധികൾ നടത്തിയ സന്ദർശനത്തിനിടയിലാണ് ബെന്നി ബെഹനാൻ എം.പി തുരുത്ത് നിവാസികൾക്ക് ഭക്ഷ്യക്കിറ്റ് വാഗ്‌ദാനം ചെയ്തത്. പത്തൊമ്പതാം തീയതി തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിനു മുന്നേ വാക്ക് പാലിക്കാൻ വേണ്ടിയാണ് എം.പി വീണ്ടും തുരുത്തിൽ എത്തിയത്. ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് കോടനാട് ഡിവിഷൻ അംഗം മനോജ് മൂത്തേടൻ, ഒക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ജെ.ബാബു, ഒക്കൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ മിനി സാജൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാബു മൂലൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സോളി ബെന്നി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ. രാജേഷ്, ഒക്കൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജേഷ് മാധവൻ, ഇ.എസ്. സനിൽ, ലിസി ജോണി, ടി.എൻ.മിഥുൻ, കോൺഗ്രസ് ഒക്കൽ മണ്ഡലം പ്രസിഡന്റ് ടി.ആർ.പൗലോസ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ എൻ.എം.അൻവർ, പി.കെ.ജെയ്‌സൺ, വി. ബി. ശശി,വാർഡ് മെമ്പർ അമൃത സജിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.