ആലുവ: അഫ്ഗാനിസ്ഥാനിൽ ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിനെ താലിബാൻ തീവ്രവാദികൾ കൊലപ്പെടുത്തിയ സംഭവത്തിൽ ആലുവയിൽ കേരള ജേർണലിസ്റ്റ്സ് യൂണിയൻ പ്രതിഷേധിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, ജില്ലാ പ്രസിഡന്റ് ബോബൻ ബി. കിഴക്കേത്തറ, സംസ്ഥാന കമ്മിറ്റിഅംഗം ശ്രീമൂലം മോഹൻദാസ്, താലൂക്ക് പ്രസിഡന്റ് ജോസി പി. ആൻഡ്രൂസ് എന്നിവർ സംസാരിച്ചു.