കാലടി: പാറപ്പുറം വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഭരണകൂടഭീകരതയുടെ ഇരകൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി വെബിനാർ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി കെ.പി.റെജീഷ് വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം നിർവഹിച്ചു.ലൈബ്രറി പ്രസിഡന്റ് പി.തമ്പാൻ അദ്ധ്യക്ഷനായി. കെ.രവിക്കുട്ടൻ, മുസ്തഫാ കമാൽ ലൈബ്രറി സെക്രട്ടറി കെ.ജെ.അഖിൽ, പി.പി.സെബി എന്നിവർ സംസാരിച്ചു.