ari
വെങ്ങോല സർവീസ് സഹകരണ ബാങ്കിന്റെ പുനർജനി ജൈവ അരിയുടെ വിപണനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി.ഹമീദിനു നൽകി ആർ.എം.രാമചന്ദ്രൻ നിർവഹിക്കുന്നു

പെരുമ്പാവൂർ: വെങ്ങോല സർവീസ് സഹകരണ ബാങ്ക് ഒർണ കാരോടിപാടത്ത് വിളയിച്ച ജൈവ അരിയുടെയും അനുബന്ധ ഉല്പന്നങ്ങളുടെയും വില്പനയ്ക്കു തുടക്കമായി. ബാങ്കിന്റെ സഹകരണ സൂപ്പർമാർക്കറ്റു വഴിയാണ് വില്പന. ജൈവ അരിക്കു പുറമെ ഉണക്കലരി, അവൽ, അപ്പപ്പൊടി, ചെമ്പാ പുട്ടുപൊടി എന്നിവയാണ് വില്പനയ്ക്കുള്ളത്. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.എം.രാമചന്ദ്രൻ പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി.ഹമീദിന് ആദ്യ വില്പന നടത്തി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അൻവർ അലി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷിഹാബ് പള്ളിക്കൽ, കെ.എം.അബ്ദുൽ ജലാൽ, എം.പി.സുരേഷ്, ബാങ്ക് സെക്രട്ടറി സിന്ധുകുമാർ,സി.എസ്.നാസിറുദ്ദീൻ, കെ.കെ. ശിവൻ എന്നിവർ സംസാരിച്ചു.