kanji
ഒക്കൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഔഷധക്കഞ്ഞിക്കൂട്ടിന്റെ വിതരണോദ്ഘാടനം അന്താരാഷ്ട്ര യോഗ തെറാപ്പിസ്റ്റ് നാരായൺജി ചേലാമറ്റം തോട്ടമറ്റത്തു മനയിൽ കൃഷ്ണൻ നമ്പൂതിരിക്ക് നൽകി നിർവഹിക്കുന്നു

പെരുമ്പാവൂർ: റിട്ട. ആയുർവേദ ജോയിന്റ് ഡയറക്ടർ ഡോ. ടി.ടി കൃഷ്ണകുമാറിന്റെ നിർദ്ദേശപ്രകാരം ആയുർവേദവിധിപ്രകാരം തയ്യാറാക്കിയ മരുന്ന് കൂട്ടും, ഒക്കൽ സർവീസ് സഹകരണ ബാങ്ക് ജൈവ രീതിയിൽ കൃഷി ചെയ്യുന്ന നെല്ലിന്റെ ഉണക്കലരിയും ചേർത്ത് നിർമ്മിച്ച കർക്കിടക ഔഷധകഞ്ഞിക്കൂട്ടിന്റെ വിതരണോദ്ഘാടനം അന്താരാഷ്ട്ര യോഗ തെറാപ്പിസ്റ്റ് നാരായൺജി ചേലാമറ്റം തോട്ടമറ്റത്തു മനയിൽ കൃഷ്ണൻ നമ്പൂതിരിക്ക് നൽകി നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ. പി ലാലു അദ്ധ്യക്ഷത വഹിച്ചു. കോ-ഓപ്പ് മാർട്ട് പെരുമ്പാവൂർ, ബാങ്ക് ഹെഡ് ഓഫീസ്, വല്ലം ബ്രാഞ്ച്, ജൈവ കലവറ, പച്ചക്കറി വിപണി, ഫിഷ് മാർട്ട്, സഹകരണ സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ കഞ്ഞിക്കൂട്ട് ലഭിക്കുന്നതാണ്.