ആലുവ: ക്ഷേത്ര സംരക്ഷണ സമിതി ആലുവ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണ പരിപാടി എടയപ്പുറം തച്ചാനാംപാറ ഗൗരി ശങ്കര ക്ഷേത്രത്തിൽ മേഖല പ്രസിഡന്റ് എൻ.സി. ഇന്ദുചൂഡൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.സി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എൻ. അനിൽകുമാർ, താലൂക്ക് സെക്രട്ടറി വി.വി. രഘു, ട്രഷറർ എം.കെ. പ്രമോദ്, താലൂക്ക് സമിതി അംഗങ്ങളായ പി.കെ. ഷാജി, ടി.പി. സന്തോഷ്, സോമരാജ് മാങ്ങാമ്പിള്ളി, അനിത രാജൻ, പ്രേമ വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു.