pyaririlal
പ്യാരിലാൽ

കളമശേരി: അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് 54 കുപ്പി വിദേശമദ്യം പൊലീസ് പിടികൂടി. മൂന്നുപേരെ അറസ്റ്റുചെയ്തു. തൃക്കാക്കര നോർത്ത് വില്ലേജിൽ എച്ച്.എം.ടി കോളനിയിലെ പാലപ്പള്ളിയിൽ വീട്ടിൽ പ്യാരിലാൽ (49), വെസ്റ്റ് ബംഗാൾ ഡാരലെയ്നിൽ ഹർകാ ബക്കർ പ്രഭാന്റെ മകൻ സൂര്യപ്രഭാൻ (38), വെസ്റ്റ് ബംഗാൾ ബഗ്ര കോട്ട് ടീഗാർഡനിൽ സുന്ദർസിംഗ് ലെയ്നിൽ സാവന്റിന്റെ മകൻ രമേഷ്മജ് ഹി (26) എന്നിവരാണ് അറസ്റ്റിലായത്.

മണക്കാട്ടെ വാടകവീട്ടിൽ താമസിക്കുന്നവരാണ് അന്യസംസ്ഥാനക്കാർ. മൂവരും ചേർന്ന് ബിവറേജസ് ഔട്ട് ലെറ്റിൽ നിന്ന് മദ്യംവാങ്ങി അനധികൃതമായി സൂക്ഷിച്ച് മൂന്നിരട്ടി വിലയ്ക്ക് കച്ചവടം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.