photo
ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാരിറ്റബിൾ ട്രസ്റ്റ് സാന്ത്വന പദ്ധതിയുടെ ഭാഗമായി കെ. കെ. ശശീന്ദ്രബോസിന്റെ വിധവ ഗിരിജയ്ക്ക് കെ. എൻ. ഉണ്ണിക്കൃഷ്ണ ൻ എം.എൽ.എ. രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറുന്നു

വൈപ്പിൻ: ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാരിറ്റബിൾ ട്രസ്റ്റ് സാന്ത്വന പദ്ധതിയിലെ ആനുകൂല്യ വിതരണം കുഴുപ്പിള്ളി സഹകരണ ബാങ്ക് ജൂബിലി ഹാളിൽ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. വാഹന അപകടത്തിൽ മരിച്ച എ.കെ.ടി.എ. അംഗം കെ. കെ. ശശീന്ദ്രബോസിന്റെ ഭാര്യ ഗിരിജയ്ക്ക് എം.എൽ.എ. രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി. ആർ. നളിനാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. എസ്. കുട്ടപ്പൻ, ട്രഷറർ എം. ആർ. വിനയകുമാർ, എ. കെ. അശോകൻ, ജോസ് തോട്ടപ്പിള്ളി, എം. എസ്. ഉണ്ണിക്കൃഷ്ണൻ, എൻ. ആർ. പ്രതാപൻ എന്നിവർ പ്രസംഗിച്ചു.