വൈപ്പിൻ: ഞാറക്കൽ പെരുമ്പിള്ളി തേൻകുഴി ആന്റണിയുടെ ഭാര്യ ആഗ്നസിനെ (49) വീട്ടിലെ കുളത്തിൽ മരിച്ചനിലയിൽ ഇന്നലെ രാവിലെ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നും മറ്റ് ദുരൂഹതകളില്ലെന്നുമാണ് പൊലീസ് നിഗമനം. ഭർത്താവ് രാവിലെ പാൽ ഡയറിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് വീട്ടമ്മയെ തിരക്കിയതും മൃതദേഹം കണ്ടെത്തിയതും. മക്കൾ: സിൻഡ, സെൻ.