cpm
കൊച്ചി നഗരസഭ കൗൺസിലർ എ.ആർ.പത്മദാസ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ചളിക്കവട്ടം ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധയോഗം അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: ജുഡീഷ്യൽ ഓഫീസേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി ചളിക്കവട്ടത്ത് നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഫ്‌ളാറ്റ് ഇരിക്കുന്ന സ്ഥലത്തിന്റെ വ്യാജരേഖയുണ്ടാക്കി കൊച്ചി നഗരസഭ കൗൺസിലർ പദവി ദുരുപയോഗം ചെയ്ത് ഉടമകളിൽ നിന്നും കോഴപ്പണം ആവശ്യപ്പെട്ട സംഭവത്തിൽ ആരോപണവിധേയനായ കൗൺസിലർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ചളിക്കവട്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പ്രതിഷേധയോഗം സി.പി.എം വൈറ്റില ഏരിയാ കമ്മിറ്റിയംഗം അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു.പി.കെ.മിറാജ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.ബി.ഹർഷൽ, കെ.എ. അഭിലാഷ്,കെ.പി.അനിൽകുമാർ, പി.പി.ജിജി,ജോർജ് പ്രദീപ്,വത്സവ സന്തകുമാർ, ദീപിക രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.