കുറുപ്പംപടി : സ്ത്രീധനം വാങ്ങില്ല, കൊടുക്കില്ല എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓടക്കാലിയിൽ സംഘടിപ്പിച്ച സ്ത്രീധനവിരുദ്ധ പ്രതിജ്ഞ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.പ്രിൻസി കുര്യാക്കോസ് പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പ്രസിഡന്റ് എം.എം.അജീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. അനീഷ്, ജില്ലാ കമ്മിറ്റിയംഗം വി.എം.ജുനൈദ്, ബ്ലോക്ക് സെക്രട്ടറി നിഖിൽ ബാബു, ബ്ലോക്ക് സെക്രട്ടറിയേറ്റംഗം പി.എ.അഷ്‌കർ, ബ്ലോക്ക് കമ്മിറ്റിയംഗം ഇന്ദു സജി, അശമന്നൂർ മേഖല സെക്രട്ടറി ഇ.എൻ.സജീഷ്, പ്രസിഡന്റ് സി.എസ്.ഷമീർ, സി.പി.എം ലോക്കൽ സെക്രട്ടറി എ.കെ.സുജീഷ് എന്നിവർ സംസാരിച്ചു.