ആലുവ: കനത്ത മഴയെ തുടർന്ന് കീഴ്മാട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ ചുണങ്ങംവേലി ഭാഗത്ത് പള്ളി സ്റ്റേറ്റ് റോഡിൽ പുതുശ്ശേരി പോളിയുടെ വീട്ടിലേക്ക് സമീപത്തെ 25 അടി ഉയരത്തിൽ നിന്നും മണ്ണിടിഞ്ഞു വീണു. ഇന്നലെ പുലർച്ചെയാണ് സംഭവം. നിലവിൽ വീടിന് നാശങ്ങളില്ല. എന്നാൽ ഇനിയും കൂടുതൽ മണ്ണിടിയാനുള്ള സാധ്യതയുണ്ട്. സംരക്ഷണഭിത്തി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാർ റവന്യു അധികൃതർക്ക് പരാതി. നൽകി. അൻവർ സാദത്ത് എം.എൽ.എ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു.